Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijaya Sangam

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ആ​ശാ​കേ​ര​ളം വി​ജ​യ​സം​ഗ​മം; പാ​യ​സം വി​ത​ര​ണം ചെ​യ്ത് ആ​ഘോ​ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശ​​​മാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം തു​​​ക വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽത​​​ന്നെ 3000 രൂ​​​പ ഉ​​​യ​​​ർ​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​യി​​​ൽ ആ​​​ഹ്ലാ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ആ​​​ശാ​​​കേ​​​ര​​​ളം വി​​​ജ​​​യ​​​സം​​​ഗ​​​മം ന​​​ട​​​ത്തി. വാ​​​ദ്ഗാ​​​നം പാ​​​ലി​​​ച്ച് 3000 രൂ​​​പ ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ സ​​​മ​​​രം ചെ​​​യ്ത ആ​​​ശ​​​മാ​​​ർ നേ​​​ടി​​​യ​​​ത് മൊ​​​ത്തം 5000 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ്.

സ​​​മ​​​ര പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും പി​​​ന്തു​​​ണ​​​ച്ച മു​​​ഴു​​​വ​​​ൻ ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​ജ​​​യാ​​​ഹ്ലാ​​​ദ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​യ​​​സം വി​​​ത​​​ര​​​ണം ചെ​​​യ്തു. സ​​​മ​​​ര​​​ത്തി​​​ന് വോ​​​ള​​​ണ്ടി​​​യേ​​​ഴ്സ് ആ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ ആ​​​ശ​​​മാ​​​ർ പൊ​​​ന്നാ​​​ട​​​യ​​​ണിയി​​​ച്ച് ആ​​​ദ​​​രി​​​ച്ചു.

ആ​​​ശാ സ​​​മ​​​ര​​​ത്തെ പി​​​ന്തു​​​ണ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം ന​​​ഷ്ട​​​മാ​​​യ ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം പ്രേം​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം നിര്‍വഹിച്ചു.

കേ​​​ര​​​ള ആ​​​ശ ഹെ​​​ൽ​​​ത്ത് വ​​​ർ​​​ക്ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​കെ. സ​​​ദാ​​​ന​​​ന്ദ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബി​​​ന്ദു, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എ​​​സ്. മി​​​നി, കെ.​​​പി. റോ​​​സ​​​മ്മ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി, എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി, പ്ര​​​ഫ.​​​എം.​​​പി. മ​​​ത്താ​​​യി, ജോ​​​സ​​​ഫ് ​​​സി. മാ​​​ത്യു, ഡോ.​​​ ആ​​​സാ​​​ദ്, ഒ.​​​വി. ​​​ഉ​​​ഷ, റെ​​​ജി​​​മോ​​​ൻ കു​​​ട്ട​​​പ്പ​​​ൻ, ജ​​​യ്സ​​​ണ്‍ ജോ​​​സ​​​ഫ്, കു​​​സു​​​മം, പി.​​​ഇ. ഉ​​​ഷ, ജോ​​​സ​​​ഫ് എം.​​​ പു​​​തു​​​ശേ​​​രി, വി.​​​ജെ. ലാ​​​ലി, ബാ​​​ബു കു​​​ട്ട​​​ൻ​​​ചി​​​റ, മ​​​ജീ​​​ദ് ഖാ​​​ൻ, ജെ​​​യ്ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ്, മൈ​​​ക്കി​​​ൾ, ഡോ.​​​ ആ​​​രി​​​ഫ, ബി.​​​കെ. രാ​​​ജ​​​ഗോ​​​പാ​​​ൽ, ഗോ​​​വി​​​ന്ദ് ശ​​​ശി, പി.​​​എ​​​ച്ച്. അ​​​ഷ​​​റ​​​ഫ്, ഡോ.​​​ നൗ​​​ഷാ​​​ദ്, പി.​​​സി. ജോ​​​ർ​​​ജ്, ര​​​മ്യ റോ​​​ഷ്നി, അ​​​നി​​​ത, തോം​​​സ​​​ണ്‍ ലോ​​​റ​​​ൻ​​​സ്, ഡോ.​​​ഡി.​​​ സു​​​രേ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up